കൊടുവള്ളി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ നടക്കുന്ന ‘ലിവ് ഇറ്റ് ലിസ്ബൺ’ (Live It Lisbon) വോളണ്ടിയറിംഗ് പ്രോഗ്രാമിലേക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ മലയാളിയും.
ജൂൺ 7 മുതൽ 17 വരെ നടക്കുന്ന പരിപാടിയിലേക്ക് കൊടുവള്ളി സ്വദേശി മുഹമ്മദ് റാഫിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തഞ്ചോളാം രാജ്യങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ആളുകൾ പങ്കെടുക്കുന്ന സമ്മർ വോളണ്ടിയറിംഗ് പ്രോഗ്രാമിലെ ഏക ഇന്ത്യൻ പ്രതിനിധിയാണ് റാഫി.
പത്തു ദിന ക്യാമ്പിലൂടെ പോർച്ചുഗീസ് സംസ്കാരത്തെ അടുത്തറിയാനും ഭാഷ പഠിക്കാനും സഹായിക്കുന്ന രീതിയിൽ ആണ് പ്രോഗ്രാം സംവിധാനിച്ചത്. ഇതിനു പുറമെ സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളും സന്ദർശിക്കാൻ അവസരവും ലഭിക്കും.
കരീറ്റിപറമ്പ് ആനപ്പാറക്കൽ അബൂബക്കറിന്‍റെയും കദീജയുടെയും മകനായ റാഫി ബെംഗളുരുവിൽ ഐ.ടി കമ്പനിയിൽ എച്ച്. ആർ ഡയറക്ടറാണ്. ഭാര്യ മുഹ്സിന ബെംഗളുരു മണിപ്പാൽ ആശുപത്രിയിൽ ഡോക്ടറാണ്.