ബ്രഹ്മഗിരി താഴ്‌വരയിലേക്ക് യാത്ര ഒരുക്കി കെ.എസ് ആർ ടി സി

0

ജൂൺ 25 ന് ആറു മണിക്ക്‌ യാത്ര ആരംഭിക്കും

ബ്രഹ്മഗിരി താഴ്‌വരയിലേക്കും, ദക്ഷിണ കാശിയായ കൊട്ടിയൂരിലേക്കും ആനവണ്ടിയിൽ യാത്ര സംഘടിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര ഒരുങ്ങുന്നത്.

ബ്രഹ്മഗിരി താഴ്‌വരയിലേക്ക് ജൂൺ 25 ന് ആറു മണിക്ക്‌ യാത്ര ആരംഭിക്കും.  കരിംതണ്ടനെ തളച്ചമരവും ചങ്ങലയും, പൂക്കോട് തടാകം, തൊള്ളായിരം കണ്ടി, സുൽത്താൻ ബത്തേരി ജംഗിൾ സഫാരി, എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.

കെ.എസ്.ആർ.ടി.സി ഒരുക്കുന്ന കൊട്ടിയൂർ യാത്രയിൽ പെരളശേരി, മൃദംഗ ശൈലേശ്വരി ക്ഷേത്രം, കൊട്ടിയൂർ, മാമാനം, പറശ്ശിനി കടവ് എന്നീ ക്ഷേത്രങ്ങളും സന്ദർശിക്കാൻ അവസരമുണ്ട്. ജൂൺ 21ന് പുലർച്ചെ നാലു മണിക്ക് യാത്ര ആരംഭിക്കും. സുപ്പർഫാസ്റ്റിന് 720 രൂപയും  സൂപ്പർ ഡിലക്സിന് 880 രൂപയുമാണ് ബസ് നിരക്ക്.രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ  9544477954, 9846100728, 9961761708 എന്നീ നമ്പറുകളിൽ വിശദ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടാവുന്നതാണ്.

psc coaching calicut
ബ്രഹ്മഗിരി താഴ്‌വരയിലേക്ക് യാത്ര ഒരുക്കി കെ.എസ് ആർ ടി സി
Leave A Reply

Your email address will not be published.