ബാലുശേരിയില്‍ സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി ഉദ്ഘാടനം നാലിന്

0

കെ.എം സച്ചിൻദേവ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ബാലുശേരി മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതിയ്ക്ക് തുടക്കമാകുന്നു. പദ്ധതിയുടെയും ഓൺലൈൻ സിവിൽ സർവ്വീസ് പരിശീലനത്തിന്റെയും ഉദ്ഘാടനം ഉള്ള്യേരി എംഡിറ്റ് കോളേജിൽ ജൂലൈ നാലിന് രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിക്കും. കെ.എം സച്ചിൻദേവ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തിൽ ജനകീയ വിദ്യാഭ്യാസ സമിതികൾ രൂപീകരിക്കാനുള്ള പദ്ധതിയ്ക്ക് മണ്ഡലത്തിൽ  മാർഗരേഖ തയ്യാറാക്കിക്കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വാർഡ് വിദ്യാഭ്യാസ സമിതികളുടെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെയുള്ള വിദ്യാർഥികളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സംവിധാനമൊരുക്കും. 

silver leaf psc academy, calicut

സമഗ്രമായ രക്ഷാകർതൃ   വിദ്യാഭ്യാസത്തിനും മണ്ഡലത്തിൽ സംവിധാനമുറപ്പാക്കും. പ്രീ പ്രൈമറി മേഖലയിൽ അക്കാദമിക പിന്തുണ ഉറപ്പാക്കാനും പദ്ധതിയുണ്ട്. ഫലപ്രദമായ സ്കൂൾ ഭരണമുറപ്പാക്കുന്നതിന് സ്ഥാപന മേധാവികൾക്ക് പരിശീലനം നൽകും. പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായി പ്രത്യേക പoന പിന്തുണാ സംവിധാനമുറപ്പാക്കും.

മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന വിദ്യാലയങ്ങൾക്ക് പ്രത്യേക പാരിതോഷികങ്ങളും പദ്ധതി മുന്നോട്ടു വെക്കുന്നു. പൊതു പരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിന് വിജയോത്സവം പദ്ധതി മണ്ഡലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കും. എസ് എസ് എൽ സി ക്ക് എല്ലാ വിദ്യാർഥികളും നേടുന്ന ഗ്രേഡും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും പരിഗണിച്ച് മികച്ച വിദ്യാലയത്തെ കണ്ടെത്തുകയും ചെയ്യും.

ബാലുശേരിയില്‍ സമഗ്ര വിദ്യാഭ്യാസ കർമ്മപദ്ധതി ഉദ്ഘാടനം നാലിന്
Leave A Reply

Your email address will not be published.