ഓങ്കോ  ഫിസിയോതെറാപ്പി ഗവേഷണം: എംസിസിയും ജെഡിടി ഇസ്ലാമും സഹകരണത്തിന് ധാരണ

0

ക്യാൻസർ രോഗികളുടെ ചികിത്സയിലും അതിജീവനത്തിലും  ഫിസിയോതെറാപ്പിക്ക് നിർണായകമായ പങ്കു വഹിക്കാൻ ആകും.

ക്യാൻസർ രോഗികൾക്ക് ഗുണമേന്മയുള്ള പുനരധിവാസം സാധ്യമാക്കുക,അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി  ഈ മേഖലയിലെ സംയുക്ത പഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി മലബാർ കാൻസർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച്) സെന്ററും  ജെഡിടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയും  തമ്മിൽ ധാരണയായി..03.08.2023 ന് എം.സി.സിസിയിൽ വെച്ച്  നടന്ന ചടങ്ങിൽ  എം.സി.സിക്ക് വേണ്ടി ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം  ജി.ഡി.ടി ഇസ്ലാം കോളേജിനു വേണ്ടി  സെക്രട്ടറി ഡോ.ഇദ്രീസ്  എന്നിവർ ധാരണ പത്രത്തിൽഒപ്പുവെച്ചു.

ക്യാൻസർ രോഗികളുടെ പുനരധിവാസത്തിന് ഫിസിയോതെറാപ്പിക്ക് മികച്ച പങ്ക് വഹിക്കാനാകും.  എന്നാൽ രാജ്യത്ത് ഇത്തരത്തിൽ വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ ഒന്നും തന്നെ നിലവിലില്ല. ഫെലോഷിപ്പ് ഇൻ ഓങ്കോ  ഫിസിയോതെറാപ്പി എന്ന നൂതന പരിശീലന പരിപാടിയുടെ  പ്രാധാന്യം അതുതന്നെയാണ്. ഓങ്കോളജി ഫിസിയോതെറാപ്പിയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം.ക്യാൻസർ രോഗികളുടെ ചികിത്സയിലും അതിജീവനത്തിലും  ഫിസിയോതെറാപ്പിക്ക് നിർണായകമായ പങ്കു വഹിക്കാൻ ആകും. ഇത് രോഗശമനവും പുനരധിവാസവും ത്വരിതപെടുത്തുകയും കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.

ഈ മേഖലയിൽ പഠന ഗവേഷണങ്ങൾ രാജ്യത്ത് അത്യന്താപേക്ഷിതമാണ്.ഈ ലക്ഷ്യത്തോടുകൂടിയാണ് ധാരണ പത്രം ഇരു സ്ഥാപനങ്ങളും  ഒപ്പു വച്ചിരിക്കുന്നത്. ഈ പുതിയ കാൽവെപ്പിലൂടെ ഈ രംഗത്ത് വിദഗ്ധ പരിശീലനം ലഭിച്ച പ്രൊഫഷനലുകളെ സൃഷ്ടിക്കാനാകും. ഈ മേഖലയിലെ മികച്ച തൊഴിൽ സാധ്യത ഉറപ്പാക്കാനും സാധിക്കും. ചടങ്ങിൽ ഡോ.സജീവൻ, ഡോ.പ്രമോദ് ശങ്കർ, എ കെ രാജേഷ്, കെ കെ ഹമീദ്, അനിത, രൂപ  തുടങ്ങിയവർ സംബന്ധിച്ചു.

ഓങ്കോ  ഫിസിയോതെറാപ്പി ഗവേഷണം: എംസിസിയും ജെഡിടി ഇസ്ലാമും സഹകരണത്തിന് ധാരണ
Leave A Reply

Your email address will not be published.