കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിന്റ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഹെല്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഉപകരണ വിതരണം അഡ്വ; ഫൈസൽ ബാബു എംഎൽഎ കുതിരവട്ടം ആശുപത്രി സൂപ്രണ്ട് സരള നായർ ഉപകരണം ഏറ്റുവാങ്ങുന്നു.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിന്റ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഹെല്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഉപകരണ വിതരണം നടത്തി. അഡ്വ. ഫൈസൽ ബാബുMLA ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കുതിരവട്ടം ആശുപത്രി സൂപ്രണ്ട് സരള നായർ ഉപകരണം ഏറ്റുവാങ്ങി.പ്രസ്തുത ട്രസ്റ്റിന് കീഴിൽ കഴിഞ്ഞ 14 വർഷമായി അന്ധേവാസികൾക്ക് സൗജന്യമായി ഭക്ഷണ വിതരണം നടന്നു വരികയാണ്. ഹെല്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ് പ്രസിഡണ്ട് കെ വി നിയാസ് അധ്യക്ഷത വഹിച്ചു. നിസാർ ഇ വി (ഭക്ഷണ വിതരണ കൺവീനർ),ഡോ.പ്രശാന്ത് RMO,ഷാൻ്റി തോമസ് (നഴ്സിംഗ് സൂപ്രണ്ട്) എന്നിവർ ആശംസകൾ അറിയിച്ചു.
നൗഫൽ എം കെ (സെക്രട്ടറി),എം കെ മുഹമ്മദ് ബഷീർ (ട്രഷറർ), അഷ്റഫ് ,ഫൈസൽ കോവൂർ,ഷഫീക് അഹമ്മദ്,അബ്ദുൽ അസീസ് , അബ്ദുൽ റഷീദ് എന്നിവർ സന്നിഹിതരായി.റിയാസ് ടി (സ്റ്റാഫ് കൗൺസിൽ സെക്രട്ടറി )നന്ദി അറിയിച്ചു.

