കോഴിക്കോട് : സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് കേരളത്തിൻ്റെ
ഭാവി വികസനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതും വികസനോന്മുഖമായ കാഴ്ചപ്പാടോടുകൂടിയതുമാണെന്ന് കാലിക്കറ്റ് ചേംമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അഭിപ്രായപ്പെട്ടു .
അടിസ്ഥാന സൗകര്യ വികസനം, വ്യവസായ വളർച്ച, തൊഴിൽ സൃഷ്ടി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം എന്നീ മേഖലകൾക്ക് തുല്യ പ്രാധാന്യം നൽകിയിരിക്കുന്നത് സ്വാഗതാർഹമാണ്. സ്വകാര്യ പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനു വേണ്ടി ഇൻവെസ്റ്റ് കേരള പദ്ധതി, മിഷൻ സമുദ്ര, വ്യാവസായിക ഇടനാഴി,
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിപുലീകരണം, ഏവിയേഷൻ ഹബ് തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ വേഗം പകരുമെന്നത് പ്രതീക്ഷ നൽകുന്നതാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന പദ്ധതികൾ, നിക്ഷേപം ആകർഷിക്കുന്ന നടപടികൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് നൽകിയ പിന്തുണ, അടിസ്ഥാന സൗകര്യ വികസനത്തിന് നൽകിയ മുൻഗണന എന്നിവ സമഗ്ര വികസനത്തിന് സഹായകമാകും. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കും എം. ടി. വാസുദേവൻ നായർ കൾച്ചറൽ സെന്ററിനും ബജറ്റിൽ നൽകിയ പരിഗണന ഏറെ ആശാവഹമാണ്. അതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. കാലിക്കറ്റ് എയർപോർട്ടിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി ഒരു എലിവേറ്റഡ് ഹൈവേ നടപ്പിലാക്കാനുള്ള സാധ്യത പഠനം.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി സാധാരണ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ജനക്ഷേമ പദ്ധതിയാണ്.
രണ്ടാം ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ദീർഘവീക്ഷണമുള്ള നടപടികളായി വിലയിരുത്തപ്പെടുന്നു.
ടൂറിസത്തെ ഒരു വ്യവസായ മേഖലയായി പ്രഖ്യാപിക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്
പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ മിക്ക പദ്ധതികൾക്കും നാമമാത്രമായെങ്കിലും ബജറ്ററി വിഹിതം വകയിരുത്തിയിട്ടുണ്ടെന്നതാണ്.
ഈ ബജറ്റിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത. ഇതാകട്ടെ പദ്ധതികൾ യാഥാർഥ്യമാകുമെന്ന വിശ്വാസം ശക്തിപ്പെടുത്തുന്നു.
അതേസമയം, പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുകയും ആവശ്യമായ ധനസമാഹരണം ഉറപ്പാക്കുകയും ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. വ്യവസായ-വാണിജ്യ മേഖലയുടെ നിർദേശങ്ങളും ആവശ്യങ്ങളും തുടർന്നും പരിഗണിച്ച് കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുമെന്നാണ് പ്രതീക്ഷ. ബജറ്റ് വെറും പ്രഖ്യാപനങ്ങളുടെ സമാഹാരമല്ല, വികസനത്തിനും ജനക്ഷേമത്തിനും വ്യക്തമായ ദിശാബോധം നൽകുന്നതും പൊതുജനങ്ങൾക്കും വ്യാപാര-വ്യവസായ സമൂഹത്തിനും ഒരുപോലെ പ്രതീക്ഷ പകരുന്ന വികസനോന്മുഖ ബജറ്റാണെന്ന് വിലയിരുത്താമെന്ന് ചേംബർ
പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടിയും സെക്രട്ടറി ബോബിഷ് കുന്നത്തും പ്രസ്ഥാവനയിൽ പറഞ്ഞു.

