തെക്കേപ്പുറം പ്രീമിയർ ലീഗിന്റെ ഭാഗമായി കാട്ടൽവീട് തറവാട് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ, ടെഫാ ചെയർമാൻ ആദം ഒജി എന്നിവർ ചേർന്ന് നിർവഹിച്ചു.
കോഴിക്കോട്: സൺഡേ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന തെക്കേപ്പുറം തറവാട് പ്രീമിയർ ലീഗ് (ടിപിഎൽ)സീസൺ – 2 ടൂർണമെന്റിന്റെ ഭാഗമായി കാട്ടിൽ വീട് തറവാട് ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം നടന്നു. കോർപ്പറേഷൻ വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, ടെഫാ ചെയർമാൻ ആദം ഒജി എന്നിവർ ചേർന്ന് ജേഴ്സി ലോഞ്ചിംഗ് നിർവഹിച്ചു.
ടീം മാനേജർ കെ.വി. ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു. മെറാൽഡാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജലീൽ ഇടത്തിൽ, ജാംജൂം ഡയറക്ടർ അബ്ദുൽ റഷീദ് കരുവള്ളി, ലിയ മെഡിക്കൽ സെന്റർ ഡയറക്ടർ തമീർ അൽതാഫ്, സൺഡേ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് കെ. അനൂപ്, കെ.വി. അബ്ദുൽ ഗഫൂർ, കെ.വി. ജാബിർ, കെ.വി. മഷൂത്, കെ.വി. അമീൻ, കെ.വി. ബക്കർ, വലീദ് പാലാട്ട്, കെ.വി. ഷുഹൈബ്, കെ.വി. അബ്ദു റസാഖ് കെ.വി.അക്ബർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തെക്കേപ്പുറത്തെ പന്ത്രണ്ട് തറവാടുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 1, 2 തിയ്യതികളിൽ ഗെയിം ഓൺ ഗ്രൗണ്ടിൽ നടക്കും.

