Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട്: 2035 ആകുമ്പോഴേക്കും ലോകത്തിലെ പാലുത്പാദനത്തിന്റെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും അതിനായുള്ള ശ്രമത്തിലാണ് രാജ്യമെന്നും നാഷണല്‍ ഡയറി ഡെവലപ്പമെന്റ് ബോര്‍ഡ് (എന്‍.ഡി.ഡി.ബി) ചെയര്മാന് ഡോ. മീനേഷ് സി. ഷാ. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലുത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. .247.87 മില്യന്‍ മെട്രിക് ടണ്ണാണ് ഇപ്പോഴത്തെ ഇന്ത്യയുടെ പാലുത്പാദനം.
രാജ്യത്തെ ജിഡിപിയുടെ നാലര ശതമാനം സംഭാവന ചെയ്യുന്നത് ക്ഷീര മേഖലയാണ്. രാജ്യത്തെ ക്ഷീര കര്‍ഷകരില്‍ 85 ശതമാനവും ചെറുകിട കര്‍ഷകരാണ്. അതില്‍ 35 -40 ശതമാനം സ്ത്രീകളാകളാണ്. ഗ്രാമീണ മേഖലയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനും ക്ഷീര മേഖലയിലെ വളര്‍ച്ച അനിവാര്യമാണ്. ഉറപ്പുള്ള മാര്‍ക്കറ്റും മികച്ച വിലയും ക്ഷീര കര്‍ഷര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉത്പാദിപ്പിക്കുന്ന പാലിന് വിപണി കണ്ടെത്താന്‍ കഴിയാത്ത നിരവധി ഗ്രാമങ്ങള്‍ ഇന്ന് രാജ്യത്തുണ്ട്. ഇതിനു പരിഹാരമായി ഒരു വര്‍ഷത്തിനകം 75,000 ഗ്രാമങ്ങളില്‍ സഹകരണ ക്ഷീര സംഘങ്ങള്‍ സ്ഥാപിക്കും.
കുറഞ്ഞ തീറ്റച്ചിലവില്‍ ഉയര്‍ന്ന ഉത്പാദന ക്ഷമത കൈവരിക്കാന്‍ ക്ഷീര കര്‍ഷകരെ പ്രാപ്തരാക്കുക, കുറഞ്ഞ പ്രീമിയത്തില്‍ കാലികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്്യമാക്കുക എന്നിവയാണ് പാലുത്പാദനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍. അതിനായുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ പുതുതലമുറയെ ക്ഷീര മേഖലയിലേക്കു ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും എന്‍ഡിഡിബി നടത്തുമെന്നും മീനേഷ് സി. ഷാ പറഞ്ഞു.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

