കോഴിക്കോട് : ഇന്നലെ കോർപ്പറേഷൻ കെട്ടിടത്തിൻ്റെ സ്ലാബിനടിയിൽപ്പെട്ട് അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നാല് പേരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 25ലക്ഷം രൂപ വീതം നൽകണമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് കോർപ്പറേഷൻ ജോലി നൽകണമെന്നും വലിയങ്ങാടി മേഖല എസ്ടിയു കോർപ്പറേഷൻ ഭരണാധികളോടാവശ്യപ്പെട്ടു.
ഇരുപത് വർഷം മാത്രം പഴക്കമുള്ള മൽസ്യ മാർക്കറ്റ് പുതുക്കിപണിയാൻ വ്യഗ്രത കാണിക്കുന്ന കോർപ്പറേഷൻ ഭരണാധികാരികൾ അരനൂറ്റാണ്ടിലേറെ വർഷക്കാലത്തെ പഴക്കമുള്ള വലിയങ്ങാടിയിലെ ബിൽഡിംഗ് കണ്ടില്ലെന്നുള്ളത് തികച്ചും വിരോധാഭാസവും സംശയത്തിനിട നൽകുന്നതുമാണ്.
നാല് പേരുടെ ജീവനെ കൊല ചെയ്ത പാതകത്തിൻ്റെ ഉത്തരവാദികൾ ആരായാലും അവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ നൽകണമെന്നും യോഗം ബന്ധപെട്ടവരോട് ആവശ്യപ്പെട്ടു.
യോഗ ത്തിൽ എൻ വി അബ്ദുറഹിമാൻ കുഞ്ഞു അദ്ധ്യക്ഷനായി. സി ജാഫർ സെക്കീർ ഉൽഘാടനം ചെയ്തു.
എം വി സെ മീർ ‘ എൻ പി കബീർ. പി ആലിക്കോയ. എൻവി സുൾഫിക്കർ. സി പി മമ്മദ് കോയ. എൻവി അഷ്റഫ് . ഹൈദർ മാങ്കാവ് . ഹംസ കയറ്റ്. നൗഫൽ. കനകദാസൻ’.എന്നിവർ പ്രസംഗിച്ചു.

